മനാമ: ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗം വിഷു, ഈദുല്‍ ഫിത്വര്‍ എന്നിവയോട് അനുബന്ധിച്ച് ഒരുമയുടെ ആഘോഷം എന്ന പേരില്‍ ഓണ്‍ലൈന്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഫ്രണ്ട്‌സ് വനിത വിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹിം അധ്യക്ഷത വഹിച്ച പരിപാടി സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഷെമിലി പി ജോണ്‍ ഉദ്ഘാടനം ചെയ്തു.

കോവിഡ് മഹാമാരി, പ്രകൃതിക്ഷോഭങ്ങള്‍, എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ആഘോഷങ്ങള്‍ക്കിടയിലും നമുക്കുള്ളില്‍ ആകുലതകള്‍ ഉണ്ട്. വിശപ്പിന്റെ വേദനയറിയാന്‍ റമദാന്‍ കൊണ്ട് സാധിക്കുന്നു. മതത്തിന്റെയും നിറത്തിന്റെയും ജാതിയുടെയും പേരില്‍ സൗഹൃദങ്ങളെയും കൂടിച്ചേരലുകളെയും വേര്‍തിരിക്കാന്‍ മാത്രം നമ്മള്‍ അധഃപതിച്ചിട്ടില്ല. ദൈവത്തിന്റെ കൈയൊപ്പ് പതിയാത്ത ഒരു മനുഷ്യ ജീവിയും ഇല്ല - ഷെമിലി പി ജോണ്‍പറഞ്ഞു.

പ്രവാസി എഴുത്തുകാരി മായ കിരണ്‍, എം.എം.സ്. എസ്‌ക്യൂട്ടീവ് മെമ്പര്‍ ബാഹിറ അനസ്, പ്രവാസി ഗൈഡന്‍സ് ഫോറം മെമ്പര്‍ റോഷ്‌നാരാ അഫ്‌സല്‍, ഇബ്‌നുല്‍ ഹൈതം ഇസ്ലാമിക് സ്‌കൂള്‍ ടീച്ചര്‍മാരായ സിജി ശശിധരന്‍, ഗീത മേനോന്‍ എന്നിവര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ പ്രസീത മനോജ്, റസിയ പരീത്, ഫാത്തിമ ഫിദ, സകിയ സമീര്‍, മുര്‍ഷിദ, ഷാനി റിയാസ്, ഷഹനാസ് എന്നിവര്‍ ഗാനങ്ങളും ഷൈമില & പാര്‍ട്ടി സംഘ ഗാനവും മുബീന നാടന്‍ പാട്ടും അവതരിപ്പിച്ചു.

നജിദ റഫീഖിന്റെ പ്രാര്‍ത്ഥന ഗീതത്തോടെ ആരംഭിച്ച പരിപാടിയില്‍ സാഹിത്യവിഭാഗം വനിതാ കണ്‍വീനര്‍ ഹസീബ ഇര്‍ഷാദ് സ്വാഗതം ആശംസിക്കുകയും അസിസ്റ്റന്റ് സെക്രട്ടറി നദീറ ഷാജി നന്ദിയും പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗം റഷീദ സുബൈര്‍ പരിപാടി നിയന്ത്രിച്ചു. സഈദ റഫീഖ്, ഷബീറ മൂസ ,ബുഷ്‌റ റഹീം എന്നിവര്‍ നേതൃത്വം നല്‍കി.