മനാമ: പ്രൊഫസര്‍ കെ.എ.സിദ്ദീഖ് ഹസന്റെ നിര്യാണത്തില്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ അനുശോചിച്ചു. പ്രൊഫസര്‍ കെ.എ.സിദ്ദീഖ് ഹസന്‍ ഇന്ത്യയിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച ദീര്‍ഘവീക്ഷണവും കര്‍മകുശലതയും ഒത്തു ചേര്‍ന്ന മനുഷ്യസ്‌നേഹിയായ നേതാവായിരുന്നു എന്ന് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു. 

ഇസ്ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍, സംഘാടകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഭാവിയെക്കുറിച്ച് വ്യതിരിക്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു. തന്റെ പ്രവര്‍ത്തന്നങ്ങളുടെ ഭാഗമായി നിരവധി തവണ ബഹ്റൈന്‍ സന്ദര്‍ശിച്ച അദ്ദേഹം നിരവധി സ്വദേശി പണ്ഡിതരും വിദ്യാഭ്യാസ പ്രവര്‍ത്തകരുമായി ആത്മ ബന്ധം പുലര്‍ത്തിയ വ്യക്തി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തങ്ങളും പുതു തലമുറക്ക് മാതൃകയാണെന്നും അനുശോചനസന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: friends social association bahrain