മനാമ: രാജ്യത്തു കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പ്രവാസി മലയാളികള്‍ ശ്രദ്ധിക്കണണമെന്നു ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. 

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കില്‍ ഭൂരിഭാഗം പേരും വാക്സിന്‍ സ്വീകരിച്ചിട്ടില്ല. നിലവിലെ രോഗികളില്‍ 99.2 ശതമാനവും വാക്സിന്‍ എടുക്കാത്തവര്‍ ആണ് എന്നത് ശ്രദ്ധേയമാണ്. ഇതുമായി സഹകരിച്ചുകൊണ്ട് സാമൂഹിക അകലം പാലിച്ചും വാക്സിന്‍ എടുത്തും കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ഭാഗഭാക്കാകണമെന്നും ഫ്രണ്ട്‌സ് ആവശ്യപ്പെട്ടു.

വാക്സിന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ടു പ്രവാസികളെ ബോധവല്‍ക്കരിക്കാന്‍ വിപുലമായ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും ഫ്രണ്ട്‌സ് തീരുമാനിച്ചു.