മനാമ: എസ്.എം.എ എന്ന അത്യപൂര്‍വ രോഗബാധിതയായി മണിപ്പാല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇനാറ മോള്‍ക്ക് കൈത്താങ്ങായി ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സ്വരൂപിച്ച ചികിത്സാ ധനസഹായം കൈമാറി. ഫ്രന്റ്‌സ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പ്രസിഡന്റ് ജമാല്‍ നദ്വി ഇരിങ്ങല്‍, കോഓഡിനേറ്റര്‍ ഷബീര്‍ മാഹിക്ക് കൈമാറി. ഫ്രന്റ്‌സ് വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി, സെക്രട്ടറി എം അബ്ബാസ്, ജെ പി കെ തിക്കോടി, രതീഷ് എന്നിവര്‍ പങ്കെടുത്തു.