മനാമ: ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ റിഫ ഏരിയ ടീന്‍സ് വിഭാഗം നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. സയാന്‍ അബ്ദുല്ല, മുഹമ്മദ് ഹനീന്‍, ലിയ അബ്ദുല്‍ഹഖ്, ഫാത്തിമ ഹന്ന എന്നിവര്‍ വിജയികളായി.
മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളും ധീരയോദ്ധാവും ഖിലാഫത്ത് നായകനും ആയിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആസ്പദമാക്കിയായിരുന്നു മത്സരം. ടീന്‍സ് ഏരിയ കണ്‍വീനര്‍ അബ്ദുല്‍ ഹഖ്, ഇര്‍ഷാദ് കുഞ്ഞികനി, ഷൈമില നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഏരിയ പ്രസിഡന്റ് സമീര്‍ ഹസന്‍ വിജയികളെ പ്രഖ്യാപിച്ചു.