മനാമ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സാമൂഹിക സംഗമം സംഘടിപ്പിക്കുന്നു. ജനുവരി 27 ബുധന്‍ രാത്രി എട്ടിന് നടക്കുന്ന പരിപാടിയില്‍ കേരളത്തിലെയും ബഹ്‌റൈനിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
ഭാരതത്തിന്റെ ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും മതേതരത്വവും ജനാധിപത്യവും പ്രദാനം ചെയ്യുന്ന മഹിത സംസ്‌കാരം നിലനിര്‍ത്താനുമാണ് ഓരോ റിപ്പബ്ലിക് ദിനവും നമ്മെ ഓര്‍മ്മപെടുത്തുന്നത്.
ഓണ്‍ലൈനില്‍ നടക്കുന്ന പരിപാടിയില്‍ ബഹ്റൈനിലെ സാമൂഹിക സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ജന. സെക്രട്ടറി എം.എം സുബൈര്‍ അറിയിച്ചു.