മനാമ: ഫ്രണ്ട്‌സ്‌സോഷ്യല്‍ അസോസിയേഷന്‍ ബഹറൈന്‍ പ്രവാസികള്‍ക്കായി സൂം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി മില്ലത്ത് ഇബ്‌റാഹീം പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. 

ജൂലൈ 16 വെള്ളിയാഴ്ച വൈകിട്ട് 4.30 നു നടക്കുന്ന പരിപാടിയില്‍ കേരളത്തിലെ പ്രമുഖ പണ്ഡിതന്മാരായ ഡോ. വി പി സുഹൈബ് മൗലവി, ശിഹാബുദ്ധീന്‍ പൂക്കോട്ടൂര്‍ എന്നിവര്‍ യഥാക്രമം ' ഇബ്റാഹീം പ്രവാചകന്റെ കുടുംബം', ' ഇബ്റാഹീം പ്രവാചകന്റെ പാത' വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 33604327 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.