മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ മുതിർന്ന അംഗമായ ഡി.സലിമിന് യാത്രയയപ്പു നൽകി. സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള മെമെന്റോ നൽകി ആദരിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പൊന്നാട അണിയിച്ചു. സാമാജം ഭരണ സമിതി അംഗങ്ങളായ ദേവദാസ് കുത്ത്, ശരത് നായർ, വിനൂപ്, ഫിറോസ് തിരുവത്ര, എന്നിവർ പങ്കെടുത്തു.