മനാമ: ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗമായ കെ.ആർ മേനോനും ഹേമ മേനോനും യാത്രയയപ്പു നൽകി. സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള മെമെന്റോ നൽകി. സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പൊന്നാട അണിയിച്ചു. സമാജം ഭരണ സമിതി അംഗങ്ങളായ ദേവദാസ് കുത്ത്, ശരത് നായർ, വിനൂപ്, ഫിറോസ് തിരുവത്ര എന്നിവർ സംബന്ധിച്ചു.