മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോകുന്ന ഐവൈസിസി മനാമ ഏരിയ പ്രസിഡന്റ് നബീലിന് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. 

ഐവൈസിസി അംഗമായ നാള്‍ മുതല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ വ്യക്തിത്വം ആയിരുന്നു നബീല്‍ അബ്ദുള്‍ റസാഖ്. 

യാത്രയയപ്പ് വേളയില്‍ ദേശീയ പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോണ്‍ അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് മെമെന്റോ കൈമാറി. മനാമ ഏരിയ സെക്രട്ടറി അന്‍സാര്‍, ഏരിയ അംഗം അനീസ് എന്നിവര്‍ സന്നിഹിതരായിരുന്നു