മനാമ: ബഹ്‌റൈനില്‍ ഈദ് അല്‍ അദ്ഹ പ്രമാണിച്ച് ജൂലൈ 19 മുതല്‍ 22 വരെ പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രിയും കിരീടാവകാശിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്തരവായി. 

അരഫ ദിനം, ബലി പെരുന്നാള്‍ ദിനം, തുടര്‍ന്നുള്ള രണ്ടു ദിനങ്ങള്‍ എന്നിവയുള്‍പ്പെടെയാണ് നാലു ദിവസം അവധി. ഈ ദിവസങ്ങളില്‍ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളും മന്ത്രാലയങ്ങളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതല്ല.

Content Highlights: Eid Al Adha holidays announced in bahrain