മനാമ: ലോകം മുഴുവന്‍ കോവിഡ് 19-ന്റെ പ്രതിസന്ധിയിലും ഭീഷണിയിലും പെട്ട് ഉഴലുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കാന്‍ ആവശ്യമുള്ളതിലുമേറെ തുക കുട്ടികളുടെ വെറും ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം ലഭിക്കുമെന്നിരിക്കെ രക്ഷിതാക്കളില്‍ നിന്നും അത് മാത്രം ഈടാക്കി എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് യു. പി. പി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി നിര്‍ധനരായ കുട്ടികള്‍ക്ക് നല്‍കി വരുന്ന ട്യൂഷന്‍ ഫീസിലെ പകുതി ഇളവ് കോവിഡ് കാലത്ത് നല്‍കുന്ന പ്രത്യേക ഇളവോ ആരുടെയെങ്കിലും ഔദാര്യമോ അല്ലെന്നും വര്‍ഷം തോറും മെഗാ ഫെയര്‍ നടത്തി ഈ ആവശ്യത്തിലേക്കായി വര്‍ഷങ്ങളായി പൊതുജങ്ങളില്‍ നിന്നും സംഭരിക്കുന്നതാണെന്നും ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളില്‍ ആരും തന്നെ ഉപയോഗിക്കുകയോ, എല്ലാ കുട്ടികള്‍ക്കും തന്നെ ബാധകമോ അല്ലാത്തതും സ്‌കൂള്‍ ഭരണ സമിതി ട്രാന്‍സ്പോര്‍ട് കമ്പനിക്ക് പൈസ അടക്കുകയോ വേണ്ടാത്തതുമായ ട്രാന്‍സ്പോര്‍ട് ഫീസ് ഒഴിവാക്കി എന്ന് പറയുന്നത് ഒരു തരത്തില്‍ രക്ഷിതാക്കളെയും പൊതു സമൂഹത്തെയും മറ്റു അധികൃതകരേയും കബളിപ്പിക്കുന്നതിന് തുല്യമാണ് .
ലോകം മുഴുവനുമുള്ള രാജ്യങ്ങളും പ്രസ്ഥാനങ്ങളും ചെറുകിട സ്ഥാപനങ്ങള്‍ പോലും എല്ലാ വിധ ഫീസുകള്‍ക്കും ഇളവുകള്‍ നല്‍കിയിട്ടുള്ള ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഉപയോഗിക്കപ്പെടാത്ത എയര്‍കണ്ടീഷന്റെയും, ലബോറട്ടറിയുടെയും, ലൈബ്രറിയുടെയും സ്‌പോര്‍ട്‌സിന്റെയും പേരില്‍ പോലും മാസങ്ങളായി ജോലിയില്ലാതെയും വേതനം ലഭിക്കാതെയും എല്ലാം പ്രയാസം അനുഭവിക്കുന്ന പാവപ്പെട്ട രക്ഷിതാക്കളെ അമിതമായ ഫീസ് അടക്കാന്‍ നിര്‍ബന്ധിക്കുന്ന രീതി തികച്ചും മനുഷ്യത്വ രഹിതമാണെന്നും ഈ നടപടി ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ ഉടനടി ഉപേക്ഷിക്കണമെന്നും യു. പി. പി ഇതോടെ വീണ്ടും ശക്തമായി ആവശ്യപ്പെടുകയാണ്. ഈ പ്രതിസന്ധി കാലഘട്ടത്തിലും രാഷ്ട്രീയ മുതലെടുപ്പിനു മാത്രമാണ് ഭരണസമിതി സമയം കാണുന്നതും തന്ത്രങ്ങള്‍ മെനയുന്നതും. എല്ലാ രക്ഷിതാക്കള്‍ക്കും ഒരു പോലെ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ രാഷ്ട്രീയപ്രേരിതമായി ചില രക്ഷിതാക്കള്‍ക്ക് മാത്രമാണ് കൊടുക്കുന്നത്.
ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മൂന്ന് മാസത്തിലേറെയായി കൃത്യമായ ജോലിയോ ശമ്പളമോ ഇല്ലാത്ത രക്ഷിതാക്കളില്‍ നിന്നും സ്‌കൂളിലെ അധ്യാപകര്‍ക്കും മറ്റു സ്റ്റാഫുകള്‍ക്കും ശമ്പളം നല്‍കാനുള്ള ട്യൂഷന്‍ ഫീസ് ഒഴികെ ബാക്കിയിനത്തില്‍ ഈടാക്കുന്ന മുഴുവന്‍ അധിക ഫീസിനങ്ങളും വെട്ടിചുരുക്കണമെന്നും ആരില്‍ നിന്നെങ്കിലും അതൊക്കെ ഇതിനകം ഈടാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അത് തിരിച്ചു നല്‍കേണ്ട ധാര്‍മിക ബാധ്യത ഏറ്റെടുത്ത് ചെയ്യണമെന്നും യു. പി. പി ആവശ്യപ്പെട്ടു.
Content Highlight: Educate everyone in tuition fees. U. P. P