മനാമ: ആറു  നാടകങ്ങളും തുടര്‍ച്ചയായ മണിക്കൂറുകളില്‍ അവതരിപ്പിച്ചു കൊണ്ട് ചരിത്രം കുറിക്കാന്‍ ബഹറിന്‍ പ്രതിഭയുടെ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച അരങ്ങിലെത്തും. ബഹറിന്‍ കേരളീയ സമാജത്തില്‍വച്ചാണ് രാവിലെ മുതല്‍ വൈകുന്നേരം വരെ നാടകങ്ങള്‍ അരങ്ങേറുക.

നാടക അവതരണ ക്രമം 

റിഫ - ഹമദ് ടൗണ്‍ യൂണിറ്റുകള്‍ അണിയൊച്ചൊരുക്കി  വിജിനസന്തോഷ്  സംവിധാനം ചെയ്യുന്ന, കുട്ടികള്‍ക്ക് പ്രാമുഖ്യമുള്ള  ജിനാ ഫറിനും പൂമ്പാറ്റയുമാണ് ആദ്യ നാടകം, രചന റഫീഖ് മംഗലശ്ശേരി. 

രണ്ടാമത്  മനാമ - മനാമ സെന്‍ട്രല്‍ യൂണിറ്റുകള്‍ നേതൃത്വം നല്‍കി മനോജ് തേജസ്വിനി സംവിധാനം നിര്‍വഹിക്കുന്ന കുടുക്ക  അഥവാ വിശക്കുന്നവന്റെ വേദാന്തം എന്ന നാടകം. പി.എം. താജിന്റെ എക്കാലത്തെയും മികച്ച രചനയാണ് കുടുക്ക.

മൂന്നാമതായി ഗുദൈബിയ യൂണിറ്റിനു വേണ്ടി  ജയശങ്കറും ഹീരയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന അസീസ് പെരിങ്ങോടിന്റെ തളപ്പ് എന്ന നാടകമാണ്.
നാലാമതായി പ്രദീപ് മണ്ടുരിന്റെ രചനയില്‍ വിനോദ്.വി.ദേവന്‍ സംവിധാനം ചെയ്യുന്ന ദ്വന്ദം എന്ന നാടകം. ഇത് അവതരിപ്പിക്കുന്നത് ഹിദ്ദ് - മുഹറഖ് യൂണിറ്റുകള്‍ ചേര്‍ന്നാണ്.

 അഞ്ചാമതായി ഇ.വി.ഹരിദാസ് രചനയും, കൃഷ്ണകുമാര്‍ സംവിധാനവും നിര്‍വ്വഹിക്കുന്ന സദ്- ഗതി അരങ്ങേറും, സിത്ര -സഹല യൂണിറ്റുകളാണ് ഇതിന്റെ അവതരാകര്‍ .

അവസാന നാടകമായ ഉതുപ്പാന്റെ കിണര്‍ അവതരിപ്പിക്കുന്നത് സല്‍മാബാദ് - ഉമ്മുല്‍ ഹസം യൂണിറ്റുകളാണ്. കാരൂര്‍ നീല കണ്ഛ പിള്ളയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പി.ജെ. ഉണ്ണികൃഷ്ണനാണ്  ഈ നാടക ഭാഷ്യം ചമച്ചിരിക്കുന്നത്. ശിവകുമാര്‍ കുളത്തുപുഴയാണ് ഉതുപ്പാന്റെ കിണറിന്റെ  സംവിധായകന്‍. നാടകോത്സവത്തിന് പ്രവേശനം  സൗജന്യമാണ