മനാമ: ബഹ്‌റൈന്‍ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ 8-ാമത് സഭാദിന വാര്‍ഷികാഘോഷങ്ങള്‍ 2021 ഏപ്രില്‍ 15, 16, 17 തീയതികളില്‍ വിവിധ പരിപാടികളോടെ നടത്തും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള ഈ വര്‍ഷത്തെ ആഘോഷ പരിപാടികളില്‍ ഏപ്രില്‍ 15 ന് കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ ' ടാലന്റ് നൈറ്റും 16 ന് ഏകദിന കണ്‍വെന്‍ഷനും സഭയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ ലൈവ് ആയി നടത്തും. 

ഡോ.റ്റി.ബി. പ്രേംജിത്ത്കുമാര്‍ മുഖ്യ പ്രഭാഷകനായിരിക്കും. ഗായക സംഘത്തിന്റെ പ്രത്യേക ഗാനാലാപനവും ഉണ്ടായിരിക്കും. 17 ന് നടത്തുന്ന വാര്‍ഷിക സ്‌തോത്ര ആരാധനയില്‍ മുന്‍ വികാരിമാരായ . സുരേഷ് കുമാര്‍,  ലോറന്‍സ്, റവ. സുജിത്ത് സുഗതന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിക്കും. കൂടാതെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍, ദര്‍പ്പണം ബൈബിള്‍ ക്വിസ് വിജയികള്‍, സണ്ടേസ്‌കൂള്‍ പരീക്ഷാ വിജയികള്‍ എന്നിവര്‍ക്കുള്ള അനുമോദനവും ഉണ്ടായിരിക്കുന്നതാണെന്ന് സഭാ വികാരി  ഷാബു ലോറന്‍സ്, സെക്രട്ടറി ബിനു ജോയി എന്നിവര്‍ അറിയിച്ചു.