Covid19, Died, Malayali, Bahrainമനാമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് കുന്ദമംഗലം മുറിയനാട് ആലിക്കോയയുടെയും ആയിഷബിയുടെയും മകന്‍ കൊല്ലാരുതൊടുകയില്‍ ഹംസക്കോയ (48) ബഹ്റൈനില്‍ മരണമടഞ്ഞു. 10 വര്‍ഷത്തോളമായി ബഹ്റൈനിലുള്ള ഹംസക്കോയ  ബഹ്റൈനിലെ ബുസൈറ്റീനിലെ കഫ്തീരിയയില്‍ ജോലി ചെയ്യുകയായിരുന്നു.  

സുമിയാണ് ഭാര്യ. മക്കള്‍: സല്‍മാനുല്‍ ഫാരിസ്, സഫ്വാന്‍, മുഹമ്മദ് സഹല്‍, മുഹമ്മദ് അമീന്‍, മുഹമ്മദ് ഐസാന്‍. മൃതദേഹം ഖബറടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കെഎംസിസി ബഹ്റൈന്‍ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.