മനാമ: ബഹ്റൈനില്‍ കോവിഡ്19 രോഗബാധ മൂലം ബുധനാഴ്ച ആറു പേര്‍ മരിച്ചു. 56, 58 61, 79, 87 വയസ്സുള്ള അഞ്ചു സ്വദേശികളും 33 വയസ്സുള്ള പ്രവാസിയുമാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ കോവിഡ്19 ബാധിച്ചു മരിച്ചവരുടെ എണ്ണം രാജ്യത്തു 632 ആയി.  

നിലവില്‍ 10,379 പേര്‍ ചികിത്സയിലുണ്ട്. 103 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 1,62,537 പേര്‍ രോഗമുക്തരായി വിട്ടയക്കപ്പെട്ടിട്ടുണ്ട്.