മനാമ: ബഹ്റൈനില്‍ കോവിഡ് 19 രോഗബാധ മൂലം വ്യാഴാഴ്ച ആറു പേര്‍ മരിച്ചു. 32, 36, 53 വയസ്സുള്ള മൂന്നു പ്രവാസികളും 56, 60, 67 വയസ്സുള്ള മൂന്നു സ്വദേശികളുമാണ് മരണമടഞ്ഞതെന്നു ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ്19 ബാധിച്ചു മരിച്ചവരുടെ എണ്ണം 638 ആയി. 

നിലവില്‍ 10,120 പേര്‍ ചികിത്സയിലുണ്ട്. 98 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 1,63,937 പേര്‍ രോഗമുക്തരായി വിട്ടയക്കപ്പെട്ടിട്ടുണ്ട്.