മനാമ: ബഹ്റൈനില്‍ കോവിഡ്19 രോഗബാധ മൂലം വെള്ളിയാഴ്ച ഏഴു പേര്‍ മരിച്ചു. 46, 47, 49, 52, 53, 66, 82 വയസ്സുള്ള ഏഴു സ്വദേശികളാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മറ്റു ആരോഗ്യപ്രശ്‌നങ്ങളാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ്19 ബാധിച്ചു മരിച്ചവരുടെ എണ്ണം 581 ആയി. 

നിലവില്‍ 11,194 പേര്‍ ചികിത്സയിലുണ്ട്. 83 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 1,59,149 പേര്‍ രോഗമുക്തരായി വിട്ടയക്കപ്പെട്ടിട്ടുണ്ട്.