മനാമ: ബഹ്റൈനില്‍ കോവിഡ്19 രോഗബാധ മൂലം വ്യാഴാഴ്ച 19 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കായി  ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1050 ആയി.      

നിലവില്‍ 26,500 പേര്‍ ചികിത്സയിലുണ്ട്. 315 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 2,19,108 പേര്‍ രോഗമുക്തരായി വിട്ടയക്കപ്പെട്ടിട്ടുണ്ട്.