മനാമ:  ബഹ്റൈനില്‍ കോവിഡ് 19 രോഗബാധ മൂലം ശനിയാഴ്ച ഏഴ് പേര്‍ മരിച്ചു. നാല് സ്വദേശികളും മൂന്ന് പ്രവാസികളുമാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം രാജ്യത്തു 558 ആയി. 

നിലവില്‍ 11,322 പേര്‍ ചികിത്സയിലുണ്ട്. 80 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 1,50,179 പേര്‍ രോഗമുക്തരായിട്ടുണ്ട്.