മനാമ: ആഗോളതലത്തില്‍ ഗുരുതരമായ ആഘാതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള സംശയ ദൂരീകരണം ലക്ഷ്യമിട്ടുകൊണ്ട് കൊല്ലം പ്രവാസി അസോസിയേഷന്‍ (കെ.പി.എ.) ഹിദ്ദ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് വാക്സിനേഷന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഓണ്‍ലൈനായി സംഘടിപ്പിച്ച സെമിനാര്‍ കെ.പി.എ. പ്രസിഡന്റ് നിസാര്‍ കൊല്ലം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, വൈ. പ്രസിഡന്റ് വിനു ക്രിസ്റ്റി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. 

തുടര്‍ന്ന് സല്‍മാനിയ ആശുപത്രി എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ.പി. വി. ചെറിയാന്‍ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. ഹിദ്ദ് ഏരിയ കോ-ഓര്‍ഡിനേറ്റര്‍ അനൂബ് തങ്കച്ചന്‍ നിയന്ത്രിച്ച യോഗത്തില്‍ ഏരിയ ട്രെഷറര്‍ സ്മിതീഷ് സ്വാഗതവും ഏരിയ സെക്രട്ടറി സജി കുളത്തിങ്കര നന്ദിയും ഏരിയ കോ-ഓര്‍ഡിനേറ്റര്‍ റോജി ജോണ്‍ ആശംസകളും അറിയിച്ചു. 

Content Highlights: covid vaccination seminar