മനാമ: ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ശനിയാഴ്ച 15 പേര്‍ മരിച്ചു. 46, 49, 66, 67, 68, 70, 71 80, 82 83 വയസ്സുള്ള പത്തു സ്വദേശികളും 36, 45, 46, 50, 67 വയസ്സുള്ള അഞ്ചു പ്രവാസികളുമാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം രാജ്യത്തു 809 ആയി.      

നിലവില്‍ 19,820 പേര്‍ ചികിത്സയിലുണ്ട്. 189 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 1,91,522 പേര്‍ രോഗമുക്തരായി വിട്ടയക്കപ്പെട്ടിട്ടുണ്ട്.