മനാമ: ദേശീയ സുരക്ഷാ കാമ്പയ്ന്റെ ഭാഗമായി പ്രവാസികളില്‍ കാറോണവൈറസ് റാന്‍ഡം പരിശോധന നടത്തുന്ന കോവിഡ്-19 ടാസ്‌ക്ഫോഴ്സ് സേവനം ഷിഫയിലും. തിങ്കളാ്ഴച രാവിലെ മുതല്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ പ്രവാസികള്‍ക്കായി പരിശോധന ആരംഭിച്ചു. ആരോഗ്യ മന്ത്രാലയവും എന്‍എച്ചആര്‍എയും സഹകരിച്ചാണ് പ്രവാസികള്‍ക്കായി ഈ സേവനം ലഭ്യമാക്കുന്നത്.
തിങ്കളാഴ്ച മുതല്‍ നാലു ദിവസം യൂണിറ്റിന്റെ സേവനം ഷിഫയില്‍ ലഭ്യമായിരിക്കും. പകല്‍ ദിവസങ്ങളില്‍ പ്രതിദിനം 50 പേര്‍ക്കാണ് പരിശോധന നടത്തുക. ശ്വാസ തടസം, ചുമ, തൊണ്ട വേദന, പനി പോലുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പരിശോധിച്ച് ആവശ്യമെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തും.
പരിശോധനാ ഫലം പിറ്റേദിവസം ആരോഗ്യ മന്ത്രാലയം വെബ്സൈറ്റില്‍ ലഭ്യമായിരിക്കും. ഈ സൗകര്യം നാലു ദിവസം മാത്രമാണ് ഷിഫയില്‍ ലഭ്യമായിരിക്കുകയെന്ന ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
Content Highlights: covid-19 Task Force in Shifa for four days