മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മുഖ്യരക്ഷാധികാരിയും, ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.ടി.സലീമിന്റെ പിതാവും, നമ്പ്രത്ത്കര യു.പി.സ്‌കൂള്‍ വികസന കമ്മിറ്റി ചെയര്‍മാന്‍, ഡൗണ്‍ പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍, സി.പി.എം. മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വന്ന കുന്നോത്ത് മുക്ക് തിരുടമ്പത്ത് കെ.എ. താജുദ്ദീന്റെ (80) നിര്യാണത്തില്‍ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചിച്ചു. 

സംസ്‌കാര ചടങ്ങില്‍ കെ.പി.എഫ് പ്രസിഡണ്ട് സുധീര്‍ തിരുനിലത്ത്, ചാരിറ്റി കണ്‍വീനര്‍ ശശി അക്കരാല്‍ എന്നിവര്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം, കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നതായി കെ.പി.എഫ് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

ഭാര്യ: മറിയം. മക്കള്‍ കെ.ടി.സലീം, ഒ.പി.റഷീദ്. മരുമക്കള്‍ സുബൈദ സലീം, തസ്‌നി റഷീദ്.

Content highlights: Condolences were expressed on the death of Thirudambath KA Tajuddin