മനാമ: സിവില്‍ സര്‍വീസ് കരിയര്‍ തല്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സിജി ബഹ്റൈന്‍ സൗജന്യ പരിശീലന വെബ്ബിനാര്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ജാര്‍ഖണ്ഡ് സര്‍ക്കാരിലെ കൃഷി -മൃഗ പരിപാലന വകുപ്പ് സെക്രട്ടറി ഡോ:അബൂബക്കര്‍ സിദ്ധീഖ് ഐ.എ.എസ് ക്ലാസ്സെടുക്കും.

നവംബര്‍ 21 ന് 6 മണി മുതല്‍ 8.30 വരെ നടക്കുന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ളതാണ് പരിപാടി. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍  സിജി ബഹ്റൈന്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മന്‍സൂര്‍ പി.വി (39835230), സിഫി ബഹ്റൈന്‍ പ്രസിഡന്റ് ഷിബു പത്തനംതിട്ട എന്നിവരുമായി ബന്ധപ്പെടണം.