മനാമ : ബഹ്റൈന്‍ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെ എട്ടുനോമ്പ് പെരുന്നാളിന് തുടക്കം കുറിച്ചു. കുര്‍ബാനാനന്തരം ഇടവക  വികാരി ഫാ. റോജന്‍ രാജന്‍, പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയര്‍ത്തി. 

കോവിഡ് പരിമിതികള്‍ക്കുള്ളില്‍ സംഘടിപ്പിക്കുന്ന പെരുന്നാളാഘോഷത്തിന്റെ വിശദവിവരങ്ങള്‍:

സെപ്റ്റംബര്‍ 1 വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്‌ക്കാരം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന. 
8 മണിക്ക് വചന പ്രഘോഷണം - ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ. ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ്. സെപ്റ്റംബര്‍ 2 വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്‌ക്കാരം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന. 

8 മണിക്ക് വചന പ്രഘോഷണം - റവ. ഫാ. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍, മണര്‍കാട്,  കോട്ടയം. സെപ്റ്റംബര്‍ 3 വൈകുന്നേരം 7:15 ന്‌സന്ധ്യാ നമസ്‌ക്കാരം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന. 
8 മണിക്ക് വചന പ്രഘോഷണം - ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് (തൂത്തൂട്ടി ധ്യാനകേന്ദ്രം ). സെപ്റ്റംബര്‍ 4 വൈകുന്നേരം 6:30 ന് 
സന്ധ്യാ നമസ്‌ക്കാരം, 7:30 ന് വിശുദ്ധ കുര്‍ബാന. റവ.ഫാ. നോബിന്‍ തോമസ് (സെന്റ്.ഗ്രീഗോറിയോസ് ക്‌നാനായ പള്ളി, ബഹ്റൈന്‍)
സെപ്റ്റംബര്‍ 5 വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്‌ക്കാരം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന. 
8 മണിക്ക് വചന പ്രഘോഷണം - റവ.ഫാ. കുര്യന്‍ പുരയിടം (തൂത്തൂട്ടി ധ്യാന കേന്ദ്രം )
സെപ്റ്റംബര്‍ 6 വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്‌ക്കാരം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന. 
8 മണിക്ക് വചന പ്രഘോഷണം - റവ. ഫാ. റെജി ചവര്‍പണാല്‍, വയനാട്. (തൂത്തൂട്ടി ധ്യാന കേന്ദ്രം). സെപ്റ്റംബര്‍ 7 പെരുന്നാള്‍ ദിനം വൈകുന്നേരം 6:30 ന് സന്ധ്യാ നമസ്‌ക്കാരം,  
7:30 ന് വിശുദ്ധ കുര്‍ബാന റവ.ഫാ. റോജന്‍ രാജന്‍ (ഇടവക വികാരി )
9:30 ആശീര്‍വാദം, കൊടിയിറക്ക് 

എട്ടുനോമ്പിനോട് അനുബന്ധിച്ചു എല്ലാ ശുശ്രൂഷകളും യൂട്യൂബില്‍ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.