മനാമ :  ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം സിംപോണിയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 

ലോകരക്തദാന ദിനത്തോട് അനുബന്ധിച്ച് സല്‍മാനിയ മെഡിക്കല്‍ കോമ്പ്‌ലെക്‌സിലെ സല്‍മാനിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ നടത്തിയ 22-ാമത് രക്തദാനക്യാമ്പില്‍ 75 ഓളം അംഗങ്ങള്‍ പങ്കെടുത്തു. 

യുവജനപ്രസ്ഥാനം പ്രസിഡന്റ് റവ.ഫാ. ബിജു ഫിലിപ്പോസ്, ലേ. വൈസ് പ്രസിഡന്റ് ബിബു എം ചാക്കോ, സെക്രട്ടറി ഗീവര്‍ഗീസ് കെ ജെ, ട്രഷറര്‍ പ്രമോദ് വര്‍ഗ്ഗീസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.