മനാമ: ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ  ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫസ്ഥാപിച്ച ബ്രേവ് സി എഫ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ കരാറില്‍ ഒപ്പുവെച്ചു. 

ലോകത്തെ ഓട്ടോമേറ്റഡ് തര്‍ക്ക പരിഹാര പ്ലാറ്റ്‌ഫോമായ പ്രൂഫ് ഓഫ് ട്രസ്റ്റ് & അഷ്വറന്‍സ്, മിഡില്‍ ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് മീഡിയ പ്രോപ്പര്‍ട്ടിയായ ബ്രേവ് സി.എഫുമായി ആസ്ട്രയുടെ പങ്കാളിത്തം പ്രഖ്യാപിച്ചു. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്ന മിശ്രമായ ആയോധനകലകളെ വിനോദ വ്യവസായമെന്ന നിലയില്‍നിന്ന് സ്‌പോര്‍ട്‌സ് വ്യവസായത്തിലേക്കു മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്ന ബ്രേവ് സി എഫ് കരാറില്‍ ഒപ്പു വെച്ചത്. 

23 രാജ്യങ്ങളിലായി നടന്ന അന്‍പതോളം ഇവന്റുകളില്‍ നൂറുകണക്കിന് യൂറോപ്യന്‍ ഫൈറ്റര്‍മാരടക്കം നിരവധി പേരാണ് വര്ഷം തോറും പങ്കെടുത്തതെന്നു ബ്രേവ് സി എഫ് പ്രസിഡന്റും മലയാളിയുമായ മുഹമ്മദ് ഷാഹിദ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

പുതിയ കൂട്ടുകെട്ട് ബ്രേവ് സിഎഫിന്റെ ആഗോള സ്‌പോണ്‍സറായി മാറും. ആയോധനകലയുടെ ലാന്‍ഡ്സ്‌കേപ്പില്‍ മാറ്റം വരുത്തിക്കൊണ്ട് വ്യവസായത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്കായി ആഗോളതലത്തില്‍ ബ്രേവ് സിഎഫിന്റെ ബ്ലോക്ക്‌ചെയിന്‍ പങ്കാളിയായി ആസ്ട്ര തുടരും.

പ്രൂഫ് ഓഫ് ട്രസ്റ്റിനെ പ്രതിനിധീകരിച്ചു എക്‌സിക്യൂട്ടീവ് ചെയര്‍മാനും കോ ഫൗണ്ടറുമായ ഡാമിയന്‍ ഓ ബ്രിയന്‍, ചീഫ് ഇന്നോവേഷന്‍ ഓഫീസര്‍ ശകീബ് വസീം, കോ ഫൗണ്ടര്‍ ആര്‍തര്‍ അലി, ഡയറക്ടറും കോ ഫൗണ്ടറുമായ ജസ് നോവ അലി, കെ എച്ച കെ ഹോള്‍ഡിങ് സ്‌പെഷ്യല്‍ അഡൈ്വസര്‍ ജയ്ദീപ് ഖാറൂബ്, എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.