മനാമ: തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ 'ഹൃദയപൂര്‍വ്വം' എന്ന പേരില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വിജയകരമായി സമാപിച്ചതായി സംഘാടകര്‍ അറിയിച്ചു. സല്‍മാനിയ ആശുപത്രിയുമായി സഹകരിച്ചു നടത്തിയ രക്തദാന ക്യാംപില്‍ നൂറോളം ആളുകള്‍ രക്തം ദാനം ചെയ്യുകയുണ്ടായി. ഇത്തവണ നിരവധി സ്ത്രീകളും രക്തം നല്‍കുവാന്‍ എത്തിയത് ശ്രദ്ധേയമായി. 

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും രക്തദാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ട് പ്രവാസികള്‍ക്ക് എന്നും തണലായി നില്‍ക്കുന്ന പവിഴദ്വീപിന് ഹൃദയപൂര്‍വ്വം എന്ന പേരില്‍ നടത്തിയ തണലിന്റെ രണ്ടാമത് രക്തദാന ക്യാമ്പായിരുന്നു വെള്ളിയാഴ്ച സംഘടിപ്പിച്ചത്.

തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം പുറക്കാട്ടിരി, ജനറല്‍ സെക്രട്ടറി മുജീബ് മാഹി, ഭാരവാഹികളായ ജയേഷ്, റഷീദ് മാഹി, ശ്രീജിത്ത് കണ്ണൂര്‍, എ.പി. ഫൈസല്‍, ജമാല്‍ കുറ്റിക്കാട്ടില്‍, സുരേഷ് മണ്ടോടി, റഫീക്ക് അബ്ദുള്ള, റഫീക്ക് നാദാപുരം, സലിം കണ്ണൂര്‍, ടിപ് ടോപ്പ് ഉസ്മാന്‍, ഷബീര്‍ മാഹി, അഷ്‌കര്‍ പൂഴിത്തല, ഫൈസല്‍ പാണ്ടാണ്ടി, അസീല്‍ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

Content Highlights: Blood donation camp conducted