മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക, സാംസ്‌കാരിക സംഘടനയായ കോട്ടയം പ്രവാസി ഫോറവും സല്‍മാനിയ ഹോസ്പിറ്റലുമായി ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാന ക്യാമ്പ് കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് സോണിസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ 74 പേര് പങ്കെടുത്തു. 

ജനറല്‍ സെക്രട്ടറി സിജു പുന്നവേലി സ്വാഗതവും ക്യാമ്പ് കോര്‍ഡിനേറ്റര്‍ സിബി ചമ്പന്നൂര്‍ നന്ദിയും അറിയിച്ചു. കോട്ടയം പ്രവാസി ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റെജി കുരുവിള, ബിനു നടുക്കേല്‍, ഫിലിപ് തോമസ്, ക്രൈസ്റ്റ് ഒ ജോസഫ്, ഷിനോയ് പുളിക്കല്‍, പ്രിന്‍സ് ജോസ്, ജീവന്‍ ചാക്കോ, മോന്‍സി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.