മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദൈവാലയത്തിന്റെ യുവജന സംഘടനയായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ലോകരക്തദാന ദിനത്തോടനുബന്ധിച്ച് സല്‍മാനിയ മെഡിക്കല്‍ കോപ്ലക്‌സിലെ സെന്‍ഡ്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് 22-ാ മത് രക്തദാന ക്യാമ്പ് 'സിംപോണിയ'21' എന്ന പേരില്‍ വെള്ളിയാഴ്ച്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ  നടത്തുമെന്നും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 39288728, 36444866, 36269262 എന്നീ നമ്പറുകളില്‍ അറിയിക്കേണ്ടതാണെന്നും യുവജനപ്രസ്ഥാനം പ്രസിഡന്റ് ഫാ.ബിജു കാട്ടുമറ്റത്തില്‍, ലേ.വൈസ് പ്രസിഡന്റ് ബിബു എം ചാക്കോ, സെക്രട്ടറി ഗീവര്‍ഗീസ് കെ.ജെ, ട്രഷറര്‍ പ്രമോദ് വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.