മനാമ: ബ്ലെഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ.) ബഹ്റൈന്‍ ചാപ്റ്ററും സച്ചിന്‍ ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി രക്തദാന ക്യാമ്പ് ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ രാവിലെ 8 മണിക്ക്  തന്നെ ക്യാമ്പ് ആരംഭിച്ചു. സുമനസുകളുടെ മഹനീയ സാന്നിദ്ധ്യം കൊണ്ട് ധന്യമായി തീര്‍ന്ന ക്യാമ്പില്‍ അറുപതോളം പേര്‍ വിജയകരമായി രക്തദാനം നടത്തി. 

ബി.ഡി.കെ. ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഗംഗന്‍ തൃക്കരിപ്പൂര്‍, ജനറല്‍ സെക്രട്ടറി റോജി ജോണ്‍, വൈസ് പ്രസിഡന്റ്മാരായ സുരേഷ് പുത്തന്‍വിളയില്‍, ജിബിന്‍ ജോയി, സച്ചിന്‍ ക്രിക്കറ്റ് ക്ലബ് ഭാരവാഹികളായ അനു ബി. കുറുപ്പ്, ജിതിന്‍ ബേബി, അനീഷ് നായര്‍, ശ്യാം വെട്ടനാട്, അജീഷ് പിള്ള, റോബിന്‍ കോശി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Content Highlights: blood donation camp