മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷന്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ സല്‍മാനിയ ബ്ലഡ് ബാങ്കില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്തി. നൂറിലധികം ദാതാക്കള്‍ പങ്കെടുത്ത ക്യാമ്പ്, സെക്രട്ടറി ജയേഷ്.വി.കെ നിയന്ത്രിച്ചു.
പ്രസിഡണ്ട് സുധീര്‍ തിരുനിലത്തിന്റെ അധ്യക്ഷതയില്‍ സല്‍മാനിയ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. പി.വി.ചെറിയാന്‍ കോവിഡ് വാക്‌സിന്റെ പ്രാധാന്യത്തെ അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ഡോ: സഖ്‌ന അല്‍ ഗനാമി (സല്‍മാനിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്ക്), ഐ.സി.ആര്‍.എഫ്.ചെയര്‍മാന്‍ അരുള്‍ദാസ് തോമസ്, ഐ.സി ആര്‍ .എഫ് വൈസ് ചെയര്‍മാന്‍ ഡോ.ബാബു രാമചന്ദ്രന്‍, ഇന്ത്യന്‍ ക്ലബ് പ്രസിഡണ്ട് സ്റ്റാലിന്‍ ജോസഫ്, സോഷ്യല്‍ വര്‍ക്കര്‍ ഫ്രാന്‍സിസ് കൈതാരത്ത്, പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, ഐ.സി.ആര്‍.എഫ് അംഗം നാസര്‍ മഞ്ചേരി, സ്റ്റിയറിംഗ് കമ്മിറ്റി കണ്‍വീനര്‍ ജ്യോതിഷ് പണിക്കര്‍, ബ്ലഡ് ഡൊണേഷന്‍ വിംഗ് കണ്‍വീനര്‍ ശശി അക്കരാല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു, രക്ഷാധികാരി കെ.ടി. സലീം നന്ദി പ്രകാശിപ്പിച്ചു, തുടര്‍ന്ന് വരുന്ന മാസങ്ങളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന്ചടങ്ങില്‍ ഡോണേഴ്‌സ് വിംഗ് അംഗങ്ങളായ സവിനേഷ്, രജീഷ്, സുധി, സുജിത്ത്, ഹരീഷ് എന്നിവര്‍ അറിയിച്ചു.
വി.സി ഗോപാലന്‍, റിഷാദ്, ജമാല്‍ കുറ്റിക്കാട്ടില്‍, ഫൈസല്‍ പാട്ടാണ്ടി, ഷാജി പുതുക്കുടി, അഷ്‌റഫ്, രമേശന്‍ പയ്യോളി, ബവിലേഷ്, സത്യന്‍ പേരാമ്പ്ര, രവി സോള, ജിതേഷ് ടോപ് മോസ്റ്റ്, അബ്ദുള്‍ സലിം, പ്രജിത് എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു .ബ്ലഡ് ഡൊണേഷന്‍ വിംഗുമായി ബന്ധപ്പെടുന്നതിന് 33947771 (ശശി അക്കരാല്‍) എന്ന നമ്പറില്‍ ബന്ധപ്പെടുക