മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷന്‍ വിംഗ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജനുവരി 15 വെള്ളിയാഴ്ച രാവിലെ 8.00 മണി മുതല്‍ സല്‍മാനിയ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ വച്ച് നടത്തുന്നു.
രക്തദാനം ജീവദാനം എന്ന മഹദ് സന്ദേശത്തെ മുന്‍നിര്‍ത്തി നടത്തുന്ന പ്രസ്തുത ക്യാമ്പിലേക്ക് രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും ശശി അക്കരാല്‍ (33947771), സവിനേഷ് (35059926) എന്നിവരെ ബന്ധപ്പെടണമെന്നും ഫോറം പത്രക്കുറിപ്പിലൂടെ അറിയിച്ചു.