മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ 'പവിഴ ദ്വീപിലെ കോഴിക്കോട്ടുകാര്‍' ഗാന്ധി ജയന്തിയോടനുബന്ധിച്ച് മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 

രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ നടന്ന ക്യാമ്പില്‍ നിരവധി പേര്‍ രക്തം ദാനം ചെയ്തു. ക്യാമ്പിന് പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ പ്രസിഡണ്ട് ബാബു.ജി. നായര്‍, ജനറല്‍ സെക്രട്ടറി വിന്‍സെന്റ് തോമസ് , ജോയിന്റ് സെക്രട്ടറിമാരായ യു.കെ.എം റാഷിക്ക്, ഫാസില്‍, പ്രജി ചേവായൂര്‍, മുഹമ്മദ് ഹുസൈന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.