മനാമ: ബഹ്‌റൈനിലെ സാമൂഹികപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വാട്‌സാപ്പ് കൂട്ടായ്മയായ ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം (ബി കെ എസ് എഫ്) രണ്ടാം ഈദ് ദിനത്തില്‍ ഓണ്‍ലൈന്‍ ഈദുല്‍ ആദ്ഹ സംഗമം നടത്തി. ഈദുല്‍ ആദ്ഹ സന്ദേശം അവതരിപ്പിച്ചുകൊണ്ട് ഫക്രുദ്ദീന്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ബഷീര്‍ അമ്പലായി നിയന്ത്രിച്ച യോഗത്തില്‍ സുബൈര്‍ കണ്ണൂര്‍, നജീബ് കടലായി, ഹാരിസ് പഴയങ്ങാടി എന്നിവര്‍ ബി കെ എസ് എഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെകുറിച്ച് സംസാരിക്കുകയും ഈദ് ആശംസകള്‍ നേരുകയും ചെയ്തു. 

സോമന്‍ ബേബി, ഫ്രാന്‍സിസ് കൈതാരത്ത്, മുഹമ്മദ് മന്‍സൂര്‍, എബ്രഹാം ജോണ്‍, അമ്പിളികുട്ടന്‍, നാസര്‍ മഞ്ചേരി, ജനാര്‍ദ്ദനന്‍, ഫസല്‍ ഹഖ്, ലത്തീഫ് ആയഞ്ചേരി, ഫൈസല്‍ മാഹി, ചെമ്പന്‍ ജലാല്‍, ബഷീര്‍ വാണിയക്കാട്, സലാം മമ്പാട്ടുമൂല, രാജീവ് വെള്ളിക്കോത്ത്, അബ്ദുറഹ്മാന്‍ മാട്ടൂല്‍, സുധി പുത്തന്‍വേലി, സുനില്‍ ബാബു, ശ്രീജ ശ്രീധരന്‍, ഇസ്മത്ത്, മൊയ്തീന്‍ പയ്യോളി, ബഷീര്‍ കുമാരനെല്ലൂര്‍ തുടങ്ങി ബഹ്റൈനിലെ സാമൂഹിക, മാധ്യമ, കലാസാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ബി കെ എസ് എഫ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ മണിക്കുട്ടന്‍, അന്‍വര്‍ കണ്ണൂര്‍, ഗംഗന്‍, ലത്തീഫ് മരക്കാട്ട്, നുബിന്‍, സലീം നമ്പ്ര, ഷിബു, മന്‍സൂര്‍, നൗഷാദ് പൂനൂര്‍, നജീബ്, സൈനല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാസിം പാടത്തകായില്‍ നന്ദിയും സൂം നിയന്ത്രണവും നടത്തി. തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ ബി കെ എസ് എഫ് കൂട്ടായ്മ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.