ബഹറിന്‍: യെമെനില്‍ വച്ച് തീവ്രവാദികള്‍ തട്ടികൊണ്ടുപോയ ഫാ ടോം ഉഴുന്നാലിന്റെ മോചനത്തില്‍ സീറോ മലബാര്‍ സൊസൈറ്റി ആഹ്ലാദം രേഖപ്പെടുത്തി. സിംസ് ഗുഡ് വിന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ്റ് ബെന്നി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു .

ഫാ.ടോമിന്റ്റെ മോചനത്തിനായി ഉചിതമായ ഇടപെടലുകള്‍ നടത്തണമെന്ന് ഉന്നത തലങ്ങളിലുള്ളവരോട് അഭ്യര്‍ഥിച്ചുകൊണ്ട് കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ സിംസ് ക്യാമ്പയ്‌നിങ് ആരംഭിച്ചിരുന്നു. ഫാ ടോമിന്റെ മോചനത്തില്‍ നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തിയ ഒമാന്‍ ഭരണാധികാരിയോടുള്ള നന്ദിയും സ്‌നേഹവും യോഗം രേഖപ്പെടുത്തി.

സിംസ് ആരംഭിച്ച ഫാ ടോമിറ്റെ മോചനത്തിനായുള്ള ശ്രമങ്ങളില്‍ പങ്കാളികളായ എല്ലാ സംഘനകള്‍ക്കും, നേതൃസ്ഥാനീയര്‍ക്കും, മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നതായി സിംസ് ജനറല്‍ സെക്രട്ടറി നെല്‍സണ്‍ വര്‍ഗ്ഗീസ് പറഞ്ഞു.

വിവിധ സംഘടനാ പ്രതിനിധികളായ സേവി മാത്തുണ്ണി, ബിജു കല്ലറ, ഗഫൂര്‍ കൈപ്പമംഗലം, സിംസ് വൈസ് പ്രെസിഡന്റ്റ് ജോസഫ് പി റ്റി, കോര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ റാഫി സി ആന്റ്റണി, കോര്‍ ഗ്രൂപ് അംഗങ്ങളായ തോമസ് ചിറമേല്‍, ജീവന്‍ ചാക്കോ, ചാള്‍സ് ആലൂക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.