മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ബി.കെ.എസ് ഔട്ട് സ്റ്റാന്‍ഡിംഗ് ബിസിനസ്സ് ഐക്കണ്‍ അവാര്‍ഡ്  പ്രമുഖ വ്യവസായി കെ ജി ബാബുരാജന് സമ്മാനിച്ചു. കേരളീയ സമാജം ഹാളില്‍ നടന്ന ഓണാഘോഷ സമാപനച്ചടങ്ങില്‍ വെച്ച് കേരളാ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ബാബുരാജന് അവാര്‍ഡ് സമ്മാനിച്ചു. 
 
സാങ്കേതിക വിദഗ്ദ്ധരും സേവനങ്ങളും ഉയര്‍ന്ന അളവില്‍ ആവശ്യമായ ഒരു മേഖലയില്‍ വിജയകരമായ വൈദഗ്ധ്യം കാഴ്ചവെച്ച സംരംഭകന് നല്‍കുന്ന അവാര്‍ഡാണ് ബി.കെ.എസ് ഔട്ട് സ്റ്റാന്‍ഡിംഗ് ബിസിനസ്സ് ഐക്കണ്‍ അവാര്‍ഡ്. രാജ്യത്തെ ഏറ്റവും പ്രഗല്ഭരായ എന്‍ജിനീയര്‍മാരിലൊരാണ് ബാബുരാജന്‍. സൗദി ബഹ്‌റൈന്‍ കോസ്വേ, ഖലീഫ ബിന്‍ സല്‍മാന്‍ പോര്‍ട്ട്, ആംവാജ് ഐലന്‍ഡ്, ദുരാത്ത് അല്‍ ബഹറൈന്‍, ബഹ്‌റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍, ലുലു, സിറ്റി സെന്റര്‍, ബിസിനസ് ബേ എന്നിവയില്‍ അദ്ദേഹത്തിന്റെ അഭിമാനകരമായ സാങ്കേതിക വൈദഗ്ദ്ധ്യം നല്‍കിയിട്ടുണ്ട്. 

സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി സ്വാഗതമാശംസിച്ചു.