മനാമ: തണല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍  വടകര തണലുമായി ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിലയിരുത്തി.  കേരളീയ സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് തണല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും ശ്ലാഘനീയമാണെന്നു അദ്ദേഹം പറഞ്ഞു.

അശരണരുടെ കണ്ണീരൊപ്പുന്ന ഇത്തരം സംഘടനകളും കൂട്ടായ്മകളും ഇന്നിന്റെ ആവശ്യമാണെന്നും അത്തരം പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ആളുകള്‍ ശ്രദ്ധ തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തണല്‍ പ്രതിനിധികളായ സോമന്‍ ബേബി, റഷീദ് മാഹി, യു. കെ. ബാലന്‍ മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.