ബഹ്‌റൈന്‍: ലാല്‍ കെയെര്‍സ് ബഹ്റൈന്‍ ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ഗുദൈബിയ ട്ടേസ്റ്റ് ബഡ്‌സ് റെസ്റ്റോറണ്ട് ഹാളില്‍ വെച്ചു നടത്തിയ ആഘോഷ പരിപാടിയില്‍ ലാല്‍ കെയെര്‍സ്  കുടുംബാഗങ്ങളും  പങ്കെടുത്തു.

സെക്രട്ടറി എഫ്.എം ഫൈസല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് ജഗത് കൃഷ്ണകുമാര്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. നന്ദന്‍ , സുബിന്‍, നവീന്‍ ,വൈശാഖ്, ഷീനാ ഷൈജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറര്‍ ഷൈജു കന്‍പത്ത് നന്ദി പറഞ്ഞു.