മനാമ: തണല്‍ വീടുകളിലെ അംഗങ്ങള്‍ക്കും സന്നദ്ധ സേവകര്‍ക്കും തണല്‍ എല്ലാ വര്‍ഷങ്ങളിലും നല്‍കിവരുന്ന ഓണക്കോടിയും സ്‌നേഹസമ്മാനങ്ങളും ഈ വര്‍ഷവും തുടരുമെന്ന് ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് കാലത്ത് പ്രയാസമനുഭവിക്കുന്ന തെരുവിന്റെ മക്കളുടെ പുനരധിവാസത്തിനായി കോഴിക്കോട് ആരംഭിച്ച 'ഉദയം ഹോമി' ലുള്ള ഏകദേശം മുന്നൂറോളം പേര്‍ക്കും പുതുവസ്ത്രം നല്‍കാന്‍ തീരുമാനിച്ചതിനാല്‍ കഴിഞ്ഞവര്‍ഷം നല്‍കിയതിന്റെ ഇരട്ടിയോളം ഇത്തവണ നല്‍കേണ്ടിവരുമെന്നും അതിന് നല്ലവരായ പ്രവാസികളുടെ സഹകരണം ഉണ്ടാവണമെന്നും അറിയിപ്പില്‍ പറഞ്ഞു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 39301252, 39614255, 33433530 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.