മനാമ: 'കൈകോര്‍ക്കാം സാമൂഹിക നന്മയ്ക്കായ്' എന്ന തലക്കെട്ടില്‍ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മാര്‍ച്ച് 1 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി നടത്തുന്ന വനിതാസംഗമത്തിന്റെ മുന്നോടിയായി ലോക വനിതാദിനത്തില്‍ പ്രവാസി വനിതകള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 

മാര്‍ച്ച് 8 തിങ്കളാഴ്ച രാവിലെ 10.30 നും രാത്രി 9 മണിക്കുമായി ഗൂഗിള്‍ ഫോമിലൂടെ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഒരാള്‍ക്ക് ഒരിക്കല്‍ മാത്രം പങ്കെടുക്കുവാന്‍ അനുവാദമുള്ള മല്‍സരത്തില്‍ സമയവും ശരിയുത്തരവും പരിഗണിച്ചാവും വിജയികളെ പ്രഖ്യാപിക്കുക. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 33538916 / 3720 9675 / 34017413 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

ക്വിസ് ലിങ്ക്

രാവിലെ 10.30 to 10.50 https://forms.gle/r9iwbZ99cK21zwXT9
രാത്രി 9. 00 to 9.20 :  https://forms.gle/EqBY134jTPFzHvfN9