മനാമ: ബഹ്റൈന്‍ പ്രതിഭ റിഫ മേഖല കമ്മറ്റിയും പ്രതിഭ ഹെല്പ് ലൈനും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ബിഡിഎഫ് ആശുപത്രിയില്‍ വച്ച് നടന്നു. പ്രവാസി കമ്മീഷന്‍ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. 

റിഫ മേഖല കമ്മറ്റിക്ക് കീഴിലെ ഈസ്റ്റ് റിഫ , വെസ്റ്റ് റിഫ , ഹാജിയത്ത് , സനദ് , അസ്‌കര്‍ , ഹമദ് ടൗണ്‍ യൂണിറ്റ് കമ്മറ്റികളിലെ പ്രതിഭ വളണ്ടിയര്‍മാര്‍ രക്തദാനം നടത്തി. രക്തദാന ക്യാമ്പ് വിജയിപ്പിച്ച മുഴുവന്‍ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ റിഫ മേഖല സെക്രട്ടറി നൗഷാദ് കട്ടിപ്പാറയും പ്രസിഡണ്ട് ഷീബ രാജീവനും പ്രതിഭ ഹെല്പ് ലൈന്‍ കണ്‍വീനര്‍ നൗഷാദ് പൂനൂരും അറിയിച്ചു.