മനാമ: എല്‍ഡിഎഫിന്റെ ചരിത്ര വിജയാഘോഷത്തില്‍ പങ്കാളികളായി ബഹ്റൈന്‍ പ്രതിഭയും.

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാനതകളില്ലാത്ത ചരിത്ര വിജയമാണ് കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്‍കിയത്. കോവിഡ് കാലമായതിനാല്‍ ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും പാടില്ല എന്ന ഇടതുമുന്നണിയുടെ ആഹ്വാനം ഏറ്റെടുത്തു മെയ് 7 വൈകുന്നേരം ദീപശിഖ കൊളുത്തിയും മധുരം വിതരണം ചെയ്തും വീടുകളിലാണ് ഇടതുമുന്നണിയുടെ വിജയം പ്രവര്‍ത്തകര്‍ ആഘോഷിച്ചത്.

ബഹ്റൈന്‍ പ്രതിഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ദീപശിഖകള്‍ കൊളുത്തിയും മധുരം വിതരണം ചെയ്തും തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. പ്രതിഭ ആസ്ഥാനത്തും മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചു. പ്രതിഭ ആസ്ഥാനത്തു നടന്ന പരിപാടിക്ക് മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ജനറല്‍ സെക്രട്ടറി എന്‍.വി. ലിവിന്‍ കുമാര്‍, പ്രസിഡന്റ് കെഎംസതീഷ്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഷെരീഫ് കോഴിക്കോട്, രാമചന്ദ്രന്‍, മിജോഷ് മൊറാഴ എന്നിവര്‍ നേതൃത്വം നല്‍കി.