മനാമ: കോവിഡ് പ്രതിസന്ധിയുടെ പേരില്‍ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറാകുന്ന കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി പുതിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.
സത്യസന്ധമായി ഒരു സര്‍വേ നടത്തി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പ്രവാസികളില്‍ നിന്ന് എത്രപേര്‍ക്ക് രോഗം പടര്‍ന്നു എന്ന് വെളിപ്പെടുത്തണം. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന കോവിഡിന്റെ കാരണക്കാര്‍ പ്രവാസികളാണ് എന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തുകയും അനാവശ്യമായി ടെസ്റ്റുകള്‍ നടത്തണം എന്ന് ആവശ്യപ്പെടുന്നത് പ്രവാസികളോട് കാണിക്കുന്ന വിവേചനമാണ്.
എഴുപത്തിരണ്ട് മണിക്കൂറിനുള്ളില്‍ ഉള്ള നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ്, നാട്ടില്‍ എത്തിക്കഴിഞ്ഞാല്‍ ഉള്ള ടെസ്റ്റ്, പിന്നെ പതിനാല് ദിവസത്തേക്ക് ഉള്ള ക്വറന്റൈന്‍ തുടങ്ങിയുള്ള നിയമങ്ങള്‍ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ബഹ്റൈന്‍ പോലെയുള്ള രാജ്യങ്ങള്‍ പിന്തുടരുന്ന നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിച്ചാല്‍ ഒരു പരിധിവരെ പ്രവാസികളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുവാന്‍ സാധിക്കും. സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ബഹ്റൈന്‍ ഒഐസിസി ദേശീയകമ്മറ്റി ആവശ്യപ്പെട്ടു.