മനാമ: കരുപ്പൂര്‍ വിമാന അപകടത്തില്‍ ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി ദുഖം രേഖപ്പെടുത്തി. മരണപ്പെട്ട ആളുകളുടെ കുടുംബങ്ങളെ സംരക്ഷിക്കാനും പരിക്കേറ്റ ആളുകളുടെ ചികിത്സ പൂര്‍ണ്ണമായും സൗജന്യമാക്കുവാനും വേണ്ട കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ചെയ്യണമെന്നും ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു.
വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളില്‍ മഴയും മറ്റും മൂലം മോശം കാലാവസ്ഥ ഉണ്ടാകുമ്പോള്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഒഐസിസി ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു.