മനാമ:  ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ സി ആര്‍ എഫ്) ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഡോക്ടര്‍ ബാബു രാമചന്ദ്രനെ സീറോ മലബാര്‍ സൊസൈറ്റി ആദരിച്ചു. ആതുര-സേവന രംഗത്തും, ബഹറിനിലെ സാംസ്‌കാരിക, സാമൂഹ്യ മണ്ഡലത്തിലും നിറസാന്നിദ്ധ്യമായ ഡോ. ബാബു രാമചന്ദ്രനെ സീറോ മലബാര്‍ സൊസൈറ്റി പ്രസിഡന്റ് ചാള്‍സ് ആലുക്ക പൊന്നാടയണിയിച്ച് സിറോ മലബാര്‍ സൊസൈറ്റിയുടെ ആദരവും, അഭിനന്ദനങ്ങളും അറിയിച്ചു.

ഐ.സി.ആര്‍. എഫ്. മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ച കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പോള്‍ ഉറുവത്ത് പറഞ്ഞു. 

ചടങ്ങില്‍ ഭാരവാഹികളായ മോന്‍സി മാത്യു, ജോണ്‍ ആലപ്പാട്ട്, ഷിബിന്‍ സ്റ്റീഫന്‍, ലോഫി, ജോജി വര്‍ക്കി എന്നിവര്‍ സംസാരിച്ചു. സീറോ മലബാര്‍ സൊസൈറ്റി സെക്രട്ടറി സജു സ്റ്റീഫന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് പോളി വിതയത്തില്‍ നന്ദിയും പറഞ്ഞു.