മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്‍പ് ഡസ്‌ക്ക് സേവനങ്ങള്‍ അടുത്ത 5 വര്‍ഷത്തേക്ക് കൂടി നീട്ടിയുള്ള അംഗീകാരം നോര്‍ക്ക തിരുവന്തപുരം ഓഫിസില്‍ നിന്നും സമാജം നോര്‍ക്ക ഹെല്‍പ് ഡസ്‌ക്ക് കണ്‍വീനര്‍ രാജേഷ് ചേരാവള്ളി നോര്‍ക്ക സി. ഇ. ഒ ഹരികൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്നും സ്വീകരിച്ചു.

ഈ രേഖകള്‍ ബഹ്‌റൈന്‍ കേരളിയ സമാജം പ്രസിസന്റ് പി.വി. രാധാകൃഷ്ണപിള്ളക്ക് സമാജംനോര്‍ക്ക കണ്‍വീനര്‍ രാജേഷ് ചേരാവള്ളി കൈമാറി. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, സമാജം നോര്‍ക്ക അംഗങ്ങള്‍ ആയ ശാന്ത രഘു, സക്കറിയ ടി എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സമാജത്തിലെ നോര്‍ക്ക ഹെല്‍പ് ഡസ്‌ക്കില്‍ ഇതിനകം ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും ക്ഷേമനിധി കാര്‍ഡുകളും വെള്ളി ശനി ദിവസങ്ങളില്‍ വൈകീട്ട് 6 മുതല്‍ 8 വരെ നല്‍കുന്നുണ്ട്. സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് 35320667 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

രേഖകള്‍ ബഹ്‌റൈന്‍ കേരളിയ സമാജം പ്രസിസന്റ് പി.വി . രാധാകൃഷ്ണപിള്ളക്ക് രാജേഷ് ചേരാവള്ളി കൈമാറുന്നു