മനാമ : പ്രവാസികള്‍ക്കിടയിലെ സ്നേഹ സൗഹൃദങ്ങള്‍ വളര്‍ത്തി മാനവികമായ മുന്നേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 'കൈകോര്‍ക്കാം സാമൂഹിക നന്മയ്ക്കായ്' എന്ന തലക്കെട്ടില്‍ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന് മാര്‍ച്ച് ഒന്ന് മുതല്‍ മുപ്പത്തി ഒന്ന് വരെ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി പുറത്തിറക്കിയ ലഘുലേഖ എഴുത്തുകാരിയും ബഹ്റൈനിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യവുമായ ഷെമിലി പി ജോണ്‍ നിര്‍വഹിച്ചു.
സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍, വെല്‍കെയര്‍ കണ്‍വീനര്‍ മജീദ് തണല്‍, എക്സിക്യൂട്ടീവ് അംഗം പി ശാഹുല്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.