മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം മുന്‍ വര്‍ഷങ്ങളില്‍ ബഹറൈനില്‍ നിന്ന് ഹജ്ജ്-ഉംറ നിര്‍വഹിച്ചവരുടെ സംഗമം സംഘടിപ്പിച്ചു. നേരില്‍ കാണാനും ഒത്തു കൂടാനും കഴിയാത്ത കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനില്‍ നടന്ന സംഗമത്തില്‍ ജന:സെക്രട്ടറി എം എം സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. 

ദാറുല്‍ ഈമാന്‍ കേരള വിഭാഗം രക്ഷാധികാരി ജമാല്‍ നദ്വി ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായ ജഅഫര്‍ എളമ്പിലാക്കോട് മുഖ്യ പ്രഭാഷണം നടത്തി. ബൂ ഫൈസല്‍ ഹജ്ജ് ഉംറ കോര്‍ഡിനേറ്റര്‍ സമീര്‍ സ്വലാഹി, ആര്‍ വി യുസുഫ്, അബ്ദുല്‍ ഹഖ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു . മുഹമ്മദ് ഷരീഫ്, സാജിദ് ആലുവ, റാഫി ജാസിം തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്ക് വെച്ചു. പി പി ജാസിര്‍ ഖിറാഅത് നടത്തുകയും സഈദ് റമദാന്‍ നദ്വി സമാപനം നിര്‍വ്വഹിക്കുകയും ചെയ്തു. 

ദാറുല്‍ ഈമാന്‍ കേരള വിഭാഗം സംഘടിപ്പിച്ച ഹജ്ജ്-ഉംറ യാത്രികരുടെ സംഗമത്തില്‍ ജഅഫര്‍ എളമ്പിലാക്കോട് സംസാരിക്കുന്നു